Friday, May 24, 2013

CBSE ഭംഗിയായി കളിക്കുന്നു

CBSE ഭംഗിയായി കളിക്കുന്നു. റിസള്‍ട്ട്‌ ഇന്ന് വരും നാളെ വരും എന്ന് പറഞ്ഞു പത്താം ക്ലാസ്സ്‌ കുട്ടികളെ കളിപ്പിക്കുന്നു. CBSE പത്താം ക്ലാസ്സു പഠിച്ച കുട്ടികള്‍ മറ്റു സിലബസിലേക്ക് പോകാതിരിക്കാന്‍ വേണ്ടിയാണു CBSE മനപ്പൂര്‍വ്വം പത്താം ക്ലാസ്സു റിസള്‍ട്ട്‌ വൈകിപ്പിക്കുന്നത്. CBSE യുടെ നെറികെട്ട കളിക്കെതിരെ രംഗത്തിറങ്ങുക. കേരള സിലബസ്സില്‍ പത്താം ക്ലാസ്സു പരീക്ഷ എഴുതിയവരുടെ റിസല്‍ട്ട് വനിട്ടു ഒരു മാസം കഴിഞ്ഞിരിക്കുന്നു. അവരുടെ പരീക്ഷ തുടങ്ങുന്നതിനു മുന്‍പ് CBSE പരീക്ഷ കഴിഞ്ഞതാണ്. റിസള്‍ട്ട്‌ എന്ന് വരും, ഇപ്പോ വരും എന്ന് പോലും പറയാന്‍ CBSE തയ്യാറായിട്ടില്ല. കുട്ടികള്‍ മറ്റു സിലബസിലേക്ക് മാറാതിരിക്കാന്‍ CBSE കളിക്കുന്നില്ല എന്ന് പറയാന്‍ സാധിക്കില്ല. ഏകജാലകം അപേക്ഷക്കുള്ള അവസാന തീയതി ഈ മാസം 27 നാണു. CBSE പത്താം ക്ലാസ്സു റിസള്‍ട്ട്‌ വരന്‍ അതിലും വൈകിയാല്‍ കുട്ടികള്‍ അഡ്മിഷന്‍ തെക്ക് വടക്ക് നടക്കേണ്ടി വരും.

NB: ഈ പണ്ടാരം ഒന്ന് വന്നിട്ട് വേണം നാട് വിടാന്‍.
CBSE ചെയര്‍മാനെ കിട്ടിയിരുന്നേല്‍ പച്ചക്ക് നാലു തെറി പറയാമായിരുന്നു.

മലയാള ഭാഷ

Thursday, May 23, 2013

പിതാവിന്‍റെ മരണം

നമ്മള്‍ പലരും പലരോടും പല ചോദ്യങ്ങളുംചോദിക്കാറുണ്ട്. അങ്ങനെ ചോദിക്കുമ്പോള്‍, ആരെങ്കിലും നമ്മളോട് "നല്ല ചോദ്യം" എന്ന് തിരിച്ചു പറഞ്ഞാല്‍ പിന്നെ നമ്മളാരും അതിന്‍റെ ഉത്തരം കേള്‍ക്കാന്‍ ശ്രമിക്കാറില്ല. മറിച്ചു ഇത്രയും നല്ല ചോദ്യം ചോദിച്ച നമ്മള്‍ നമ്മളെ തന്നെ സ്വയം അഭിനന്ദിക്കാറാണു പതിവ്. ഇത്രയും നല്ല ചോദ്യം ചോദിച്ച നമ്മളോട് നമ്മള്‍ക്ക് തന്നെ ഒരു ആരാധനയും ഉണ്ടാകും.

ലേബല്‍: ഓരോ വിപ്ലവ ചിന്തകള്‍.

തല്‍ഹത്ത് ഇഞ്ചൂര്‍- ഒരു ഓണ്‍ലൈന്‍ വിപ്ലവകാരി

Wednesday, May 22, 2013

ചോദ്യങ്ങള്‍

നമ്മള്‍ പലരും പലരോടും പല ചോദ്യങ്ങളുംചോദിക്കാറുണ്ട്. അങ്ങനെ ചോദിക്കുമ്പോള്‍, ആരെങ്കിലും നമ്മളോട് "നല്ല ചോദ്യം" എന്ന് തിരിച്ചു പറഞ്ഞാല്‍ പിന്നെ നമ്മളാരും അതിന്‍റെ ഉത്തരം കേള്‍ക്കാന്‍ ശ്രമിക്കാറില്ല. മറിച്ചു ഇത്രയും നല്ല ചോദ്യം ചോദിച്ച നമ്മള്‍ നമ്മളെ തന്നെ സ്വയം അഭിനന്ദിക്കാറാണു പതിവ്. ഇത്രയും നല്ല ചോദ്യം ചോദിച്ച നമ്മളോട് നമ്മള്‍ക്ക് തന്നെ ഒരു ആരാധനയും ഉണ്ടാകും.

ലേബല്‍: ഓരോ വിപ്ലവ ചിന്തകള്‍.

തല്‍ഹത്ത് ഇഞ്ചൂര്‍- ഒരു ഓണ്‍ലൈന്‍ വിപ്ലവകാരി

Tuesday, May 21, 2013

മധുരമാര്‍ന്ന ശബ്ദം.

ഒരുപാട് നാളുകള്‍ക്ക് ശേഷം ആ മധുരമാര്‍ന്ന ശബ്ദം ഞാന്‍ വീണ്ടും കേട്ടു. മധുര മനോഹരമായ ആ ശബ്ദം എന്നിലുണ്ടാക്കിയ സുഖം അത് അനുഭവിച്ചറിയുക തന്നെ വേണം. മനോഹരമായ ആ ശബ്ദം എന്തുകൊണ്ട് ഞാന്‍ വെറുക്കുന്നു എന്നെനിക്കു ഇപ്പോഴും മനസ്സിലായിട്ടില്ല.

ആ മധുര മനോഹര ശബ്ദം ഇങ്ങനെയാണ് എന്നോട് പറയുന്നത്.
"നിങ്ങളുടെ അക്കൗണ്ടില്‍ ഫോണ്‍ വിളിക്കാനുള്ള
ബാലന്‍സ് ഇല്ല. ഈ സേവനം തുടര്‍ന്നും ആസ്വദിക്കാന്‍ നിങ്ങളുടെ അക്കൗണ്ട്‌ ഉടന്‍ തന്നെ റിച്ചാര്‍ജ് ചെയ്യുക"

അതെന്നെ ബാലന്‍സ് തീര്‍ന്നു. ആരേലും എനിക്ക് റിച്ചാര്‍ജ് ചെയ്തു തര്വോ????????????????

Monday, May 20, 2013

റിസള്‍ട്ട്‌

നാളെ റിസള്‍ട്ട്‌ ബരാനുള്ള സാധ്യത കൂടുതലാണ് എന്നാണ് ചില കേന്ദ്രങ്ങളില്‍ നിന്നും കിട്ടുന്ന സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. അങ്ങനെ നാളെ വന്നാല്‍ എത്ര മാര്‍ക്ക് എത്ര ഗ്രേഡ് എന്നൊന്നും ചോദിച്ചു മെസ്സേജ് അയച്ചു ബുദ്ധിമുട്ടിക്കരുത്.(ബുദ്ധി ഉണ്ടേല്‍ അല്ലെ മുട്ടുകയുള്ളൂ എന്ന് കമന്റ്‌ ബേണ്ട). ഒരു സ്ത്രീയോട് വയസ്സു ചോദിച്ചാല്‍ അത് അവര്‍ക്ക് എത്രത്തോളം ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവോ. അത്രത്തോളം തന്നെ ബുദ്ധിമുട്ട് ഉണ്ടാക്കും എന്നോട് ശതമാനം ചോദിക്കുന്നതും. പുറത്തു പറയാന്‍ കൊള്ളാവുന്ന മാര്‍ക്ക്‌ ഉണ്ടെങ്കില്‍ ഞാന്‍ പോസ്റ്റ്‌ ചെയ്യുന്നതായിരിക്കും. രജിസ്റ്റര്‍ നമ്പര്‍ ചോദിക്കണ്ട, തരൂല.
ഫോണില്‍ വിളിച്ചും ശല്യപെടുത്തരുത്. പത്രത്തില്‍ 'പരീഷയില്‍ തോറ്റ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു' എന്ന വാര്‍ത്തയോടൊപ്പം എന്‍റെ പോട്ടം ഉണ്ടെങ്കില്‍ അത് വെട്ടി ഫേസ്ബുക്കില്‍ ഇട്ടു എല്ലാരും മതിയാവുവോളം ലൈക്കും കംമെന്ട്ടും വാങ്ങണം.

ലേബല്‍; വിഷയ ദാരിദ്രം (ഹോ റിസല്‍ട്ട് കൊണ്ട് ഇന്നത്തെ സ്റ്റാറ്റസ് ഒപ്പിച്ചു)

Sunday, May 19, 2013

സ്ത്രീകള്‍ക്ക് സെമിനാര്‍

ഒരുകൂട്ടം സ്ത്രീകള്‍ ഒരു സെമിനാറില്‍ പങ്കെടുക്കാന്‍ പോയി. "ഭര്‍ത്താക്കന്മാരുമായി എങ്ങനെ ഒരു സ്നേഹപൂര്‍ണമായ ബന്ധം കാത്തുസൂക്ഷിക്കാം" എന്നുള്ളതാണ് സെമിനാറില്‍ ചര്‍ച്ച ചെയ്യുന്ന വിഷയം. അവരുടെ ഭര്‍ത്താക്കന്മാരോടുള്ള അടക്കാനാവാത്ത സ്നേഹം എങ്ങനെ പ്രകടിപ്പിക്കും എന്നറിയാനായി വന്നവരാണവര്‍.

"എത്ര പേര് നിങ്ങളുടെ ഭര്‍ത്താക്കന്മാരെ ആത്മാര്‍ഥമായി സ്നേഹിക്കുന്നു?" എന്ന് അവരോടു ചോദിക്കപെട്ടു.

എല്ലാ സ്ത്രീകളും കൈ പൊക്കി. ഒരാള്‍ മാത്രം രണ്ടു കയ്യും പൊക്കി. മറ്റുളവര്‍ക്ക് അവരുടെ ഭര്‍ത്താവിനു ഉള്ളതിനേക്കാള്‍ തനിക്ക് തന്‍റെ ഭര്‍ത്താവിനോട് സ്നേഹം ഉണ്ടെന്നു കാണിക്കാന്‍ ആയിരിക്കും അങ്ങനെ ചെയ്തത്.

"എന്നാണ് നിങ്ങള്‍ അവസാനമായി നിങ്ങളുടെ ഭര്‍ത്താവിനെ സ്നേഹിക്കുന്നു എന്ന് ഭര്‍ത്താവിനോട് പറഞ്ഞത്?" വീണ്ടും അവരോടു ചോദിക്കപെട്ടു.

ഇന്ന്, ഇന്നലെ, കഴിഞ്ഞ ആഴ്ച്ച എന്നൊക്കെ അവര്‍ ഉത്തരം പറഞ്ഞു. ചിലര്‍ ഓര്‍ക്കുന്നില്ല എന്നും പറഞ്ഞു.

പിന്നെ അവരോടു അവരുടെ മൊബൈലില്‍ നിന്നും " I LOVE YOU" എന്ന് തങ്ങളുടെ ഭര്‍ത്താക്കന്മാര്‍ക്ക് മെസ്സേജ് അയക്കാന്‍ പറഞ്ഞു.
അതിനു ശേഷം അവരോട് പരസ്പരം മൊബൈല്‍ ഫോണുകള്‍ കൈമാറ്റം ചെയ്യാന്‍ അവിശ്യപെട്ടു, എന്നിട്ട് ഭര്‍ത്തക്കന്മാരുടെ മറുപടി വായിക്കാന്‍ പറഞ്ഞു.

അതില്‍ ചില മറുപടികള്‍ താഴെ കൊടുക്കുന്നു.

1) എന്താ നിനക്ക് എന്തേലും അസുഖം ഉണ്ടോ???

2) വീണ്ടും കാര്‍ കൊണ്ടുപോയി ഇടിപിച്ചു അല്ലെ???

3) നീ എന്താ ഉദ്ദേശിച്ചത്???

4) എന്തോ കുറ്റം ചെയ്തു അല്ലെ? ഇത്തവണ ഞാന്‍ ക്ഷമിക്കും എന്ന് കരുതണ്ട.

5) ????

6)  ഒരുപാടു സോപ്പ് ഒന്നും വേണ്ട. എത്ര കാശു വേണം???

7)  എനിക്ക് വട്ടായതോ, അതോ ലോകത്തിനു വട്ടായതോ??

ഞാന്‍ സ്വപ്നം കാണുകയാണോ???

9) ഞാന്‍ നിന്നോട് പറഞ്ഞിട്ടില്ലേ കൂടുതല്‍ കുടിക്കരുത് എന്ന്.

ഏറ്റവും മനോഹരമായ ഉത്തരം

10) ആരാ ഇത്???

Friday, May 17, 2013

രണ്ടു ഉപദേശങ്ങള്‍

ഫേസ്ബുക്കില്‍ പിടിച്ചു നില്‍ക്കാനുള്ള രണ്ടേ രണ്ടു ഉപദേശങ്ങള്‍ മാത്രമേ എനിക്ക് തരാനുള്ളു. അത് മാത്രമേ ഈ പാവം ഓണ്‍ലൈന്‍ വിപ്ലവകാരിക്ക് കോടി കണക്കിനു വരുന്ന ഫേസ്ബുക്കിസ്റ്റുകള്‍ക്ക് കൊടുക്കാന്‍ ഇപ്പൊ ഉള്ളു.

► സാഹചര്യം എത്ര കൈപ്പുള്ളതാണെങ്കിലും സത്യം മാത്രം പറയുക.

► നിങ്ങള്‍ സത്യം പറഞ്ഞതിനു ശേഷം ഫേസ്ബുക്കില്‍ നിന്നും നിങ്ങളുടെ മൊബൈല്‍ നമ്പര്‍ നീക്കം ചെയ്യുകയും ഓഫ്‌ ലൈന്‍ ആവുകയും ചെയ്യുക.

തല്‍ഹത്ത് ഇഞ്ചൂര്‍ - ഒരു ഓണ്‍ലൈന്‍ വിപ്ലവകാരി

Thursday, May 16, 2013

ശ്രീശാന്ത്

ഫേസ്ബുക്ക്‌ ബുജികള്‍ക്ക് പര്‍ദ്ദയും 'മലയാളി ഹൗസും' കഴിഞ്ഞു പുതിയ ഇരയെ കിട്ടിയിരിക്കുന്നു. ഈ ആഴ്ച ഇവര്‍ പിച്ചി ചീന്താന്‍ പോകുന്നത് നമ്മുടെ പ്രിയമലയാളി താരം ശ്രീശാന്തിനെയാണ്. ഫേസ്ബുക്ക്‌ തുറന്നപ്പോള്‍ ഈ ചര്‍ച്ച മാത്രമേ ഉള്ളു. ശ്രീശാന്ത് കുറ്റക്കാരാണോ അല്ലയോ ഭയങ്കര കുലങ്കുഷമായ ചര്‍ച്ച. ICC ബോര്‍ഡ്‌ മീറ്റിങ്ങില്‍ പോലും ഇത്രയും വലിയ ചര്‍ച്ച നടക്കാന്‍ സാധ്യത ഇല്ല. പലരും ഈ അവസരം മുതലാക്കി പുള്ളിയെ പരമാവധി താറടിക്കുകയാണ്. നമുക്ക് മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന ഒരു താരം തന്നെയാണ് ശ്രീശാന്ത്. പിന്നെ നമ്മള്‍ മലയാളികളുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതാണ് 'ജാഡ'. നായ നടുക്കടലില്‍ ചെന്നാലും നക്കിയേ കുടിക്കു. മലയാളിയും അങ്ങനെ തന്നെ.
നമ്മള്‍ പലവട്ടം പിച്ചി ചീന്തിയതല്ലേ ആ പാവത്തിനെ ??
ഇനിയും വേണോ?? ശ്രീശാന്ത് കുറ്റക്കാരനാണെങ്കില്‍ നിയമം ശിക്ഷിക്കട്ടെ.
ഒരുത്തനും പച്ച പിടിക്കുന്നത്‌ നമ്മള്‍ക്ക് പിടിക്കില്ല.

Wednesday, May 15, 2013

പയ്യന്‍റെ മിട്ടായി

ഒരു കൊച്ചു പയ്യന്‍  തന്‍റെ അമ്മയോടൊപ്പം ഒരു കടയില്‍ പോയി. ഷോപ്പിംഗ്‌ കഴിഞ്ഞു, കടക്കാരന്‍ ആ കൊച്ചു ബാലനോട് ഒരു മിട്ടായി ഭരണി കാണിച്ചിട്ട് പറഞ്ഞു "മോനെ ഇതില്‍ നിന്നും മിട്ടായി ഇടുത്തോടാ"
പക്ഷെ അവന്‍ ഇടുത്തില്ല. മിട്ടായി നിരസിച്ച ആ കുട്ടിയെ കണ്ടു ആ കടക്കാരന്‍ അന്ധിച്ചു പോയി.  പിന്നെയും അവനോടു മിട്ടായി ഇടുക്കാന്‍ കടക്കാരന്‍ പറഞ്ഞു. ....
അവന്‍ ഇടുത്തില്ല. അമ്മയും അവനോടു മിട്ടായി ഇടുക്കാന്‍ പറഞ്ഞു. എന്നിട്ടും അവന്‍ ഇടുത്തില്ല. പയ്യന്‍ മിട്ടായി ഇടുക്കുന്നില്ല എന്നുകണ്ട കടക്കാരന്‍ രണ്ടു കൈ നിറയെ മിട്ടായി ഇടുത്തു കൊടുത്തു. പയ്യനും സന്തോഷമായി.

വീട്ടില്‍ ചെന്നപ്പോള്‍ പയ്യനോട് അമ്മ ചോദിച്ചു:

കടക്കാരന്‍ മിട്ടായി ഇടുത്തോ എന്ന് പറഞ്ഞിട്ടും നീ എന്തെ  മിട്ടായി ഇടുക്കാതെ ഇരുന്നത്?

പയ്യന്‍റെ മറുപടി:

അമ്മേ! എന്‍റെ കൈകള്‍ വളരെ ചെറുതാണ്. ഞാന്‍ മിട്ടായി ഇടുത്തല്‍ എനിക്ക് വളരെ കുറച്ചു മാത്രമേ കിട്ടു. പക്ഷെ പക്ഷെ ആ മാമന്‍റെ വലിയ കൈകൊണ്ടു എനിക്ക് മിട്ടായി തന്നപ്പോള്‍ കൂടുതല്‍ മിട്ടായി കിട്ടി.

Tuesday, May 14, 2013

പെണ്‍കുട്ടികളുടെ പോസ്റ്റുകള്‍

പെണ്‍കുട്ടികളുടെ പോസ്റ്റുകള്‍ക്ക്‌ ആദ്യം തന്നെ പോയി കമന്റ്‌ ചെയ്തു പണി വാങ്ങരുത്. കാരണം പുറകെ വരുന്ന നിങ്ങളെ പോലുള്ള പെണ്‍കോന്തന്മാര്‍ വന്നു മേഞ്ഞിട്ടു പോകാനുള്ള സ്ഥലമാണ്‌ അത്. അവര്‍ വിതറുന്ന പഞ്ചാര കമന്റ്‌ മുഴുവന്‍ കൂമ്പാരമായി നമുക്ക് നോറ്റിഫിക്കേഷനായി വരും. എന്തിനാ വഴിയെ പോകുന്ന പാമ്പിനെ വിളിച്ചു വരുത്തി കടിപ്പിക്കുന്നത്. പിന്നെ 'അണ്‍ഫോളോ പോസ്റ്റ്‌' എന്ന പരിപാടി ഉള്ളതാണ് ഏക ആശ്വാസം.

NB: പെണ്‍കുട്ടികള്‍ വിരോധം കാണിച്ചാല്‍ നമുക്ക് ഒരു പുല്ലും ഇല്ല.
ചാറ്റ് ചെയ്യാന്‍ മടി കാണിച്ചാല്‍, വിവരം അറിയും.

Monday, May 13, 2013

മലയാളി ഹൌസ്

കേരളത്തിന്‍റെയും മലയാളിയുടെയും അന്തസറ്റതും മാന്യവുമായ സംസ്കാരം ലോകത്തിനു മുന്‍പില്‍ കാണിക്കാന്‍ സൂര്യ ടി വി യിലെ മലയാളി ഹൌസ് എന്ന പരിപാടി സഹായകം ആകും എന്നത് അതര്‍ക്കിതമായ കാര്യമാണ്. എല്ലാ ചാനലുകളും ഇതൊരു മാതൃകയായി കണ്ടു. ഇത് പോലുള്ള സ്ത്രീ ശാക്തീകരണ പരിപാടികള്‍ തുടങ്ങുക. ഇത് പോലുള്ള പരിപാടികള്‍ പരമാവധി എല്ലാവരോടും കാണാന്‍ പറഞ്ഞു, പ്രാകൃത വസ്ത്രങ്ങള്‍ ധരിക്കണം എന്ന് പറയുന്ന പഴഞ്ചന്മാര്‍ക്ക് നമുക്ക് മറുപടി കൊടുക്കാന്‍ പറ്റണം. സിന്ധു ജോയി, ജി എസ് പ്രദീപ്‌, ചിത്ര അയ്യർ, രാഹുൽ ഈശ്വർ തുടങ്ങിയവര്‍ ഈ പരിപാടിയില്‍ പങ്കെടുത്തു എന്നത് കൊണ്ട് അവരെ വാഴ്ത്തപട്ടവരായി പ്രഖ്യാപിക്കുകയും ചെയ്യണം.

ഈ പരിപാടിയോട് കൂടി എന്തായാലും "കേരളം ഒരു ഭ്രാന്താലയം" ആണെന്ന സ്വാമി വിവേകാനന്ദന്‍റെ പ്രസ്താവന തിരുത്തി "കേരളം ഒരു വേശ്യാലയം" എന്ന് ആക്കേണ്ടി വരും.

ലേബല്‍: തറ ആയിക്കൊള്ളു കൂതറ ആവണോ???

Sunday, May 12, 2013

മാതൃദിനം

ഇന്ന് എല്ലവര്‍ക്കും എന്ത് മാതൃസ്നേഹം. പച്ചക്ക് അമ്മയെ തെറി വിളിക്കുന്നവനും, അമ്മയെ തല്ലുന്നവനും വരെ ഓരോ പോസ്റ്റ്‌ ഇട്ടിരിക്കുന്നത് കാണുമ്പോള്‍ സത്യത്തില്‍ കരച്ചില്‍ വരുന്നു. ലൈക്ക് വാങ്ങാന്‍ മാത്രം എന്തൊരു അമ്മ സ്നേഹം. അമ്മയോടുള്ള സ്നേഹവും കടപ്പാടും ഒരു മുഖ പുസ്തക പോസ്റ്റില്‍ തീര്‍ക്കാന്‍ പറ്റുമോ?

പത്തു മാസം വയറ്റില്‍ ചുമന്നു, ക്ലേശങ്ങള്‍ സഹിച്ചു, നൊന്തു പ്രസവിച്ചു, ത്യാഗങ്ങള്‍ വഹിച്ച എന്നെ വളര്‍ത്തിയ എന്‍റെ പ്രിയപ്പെട്ട ഉമ്മാക്ക്. ഇതൊന്നും പകരമാകില്ല, എങ്കിലും.

"ദൈവമേ, ചെറുപത്തില്‍ എന്നെ പോറ്റി വളര്‍ത്തിയത് പോലെ നീ അവരോട് കരുണ കാണിക്കണമേ"

Friday, May 10, 2013

"അക്ഷയലൈക്കീയ"

"അക്ഷയലൈക്കീയ"
ഈ ദിവസം എന്‍റെ പോസ്റ്റുകള്‍ക്ക്‌ ലൈക്‌ ചെയ്താല്‍ ഈ വര്‍ഷവും,അടുത്ത വര്‍ഷവും, കഴിഞ്ഞു പോയ വര്‍ഷവും നിങ്ങള്‍ക്ക് ഐശ്വര്യം ഉണ്ടാകും. നിങ്ങളുടെ അപ്ഡേറ്റുകളും ഐശ്വര്യസമൃതമാക്കാന്‍ ലൈക്‌ ചെയ്തോളു. ഒരു ലൈക്കിനു ഒരു വര്‍ഷം ഐശ്വര്യം. ഒരു കമന്റിനു രണ്ടു വര്‍ഷം. ഒരു ഷെയറിനു മൂന്ന് വര്‍ഷം. എന്നിങ്ങനെയാണ് ഐശ്വര്യം കിട്ടുന്നത്. നിങ്ങളുടെ പ്രൊഫൈലില്‍ സമൃദ്ധിയുടെ ഐശ്വര്യം സമ്മാനിക്കുവാന്‍ എല്ലാ പോസ്റ്റുകള്‍ക്കും ലൈക്ക് കൊടുക്കൂ..........

ലേബല്‍; സ്വര്‍ണ കച്ചവടക്കാര്‍ക്ക് മാത്രം ഐശ്വര്യം മതിയോ?
               ഈ ലൈക്ക് കച്ചവടക്കാരനും കുറച്ചു ഐശ്വര്യം കിട്ടട്ടെ.

               ദീപസ്തംഭം മഹാശ്ചര്യം , നമുക്കും കിട്ടണം കിട്ടണം ലൈക്സ്

Sunday, May 5, 2013

സുക്കെര്‍ബെര്‍ഗിനു ഒരു തുറന്ന കത്ത്

എത്രയും ബഹുമാനപെട്ട മോന്തപുസ്തക മുയലാളി സുക്കെര്‍ ബെര്‍ഗ് മാമന്‍ അറിയുവാന്‍ വേണ്ടി ഒരു പാവം ഓണ്‍ലൈന്‍ പാവം വിപ്ലവകാരി എഴുതുന്നത്‌.

എന്‍റെ പൊന്നു ചേട്ടാ... എന്നെ ഇങ്ങനെ ബ്ലോക്ക്‌ ചെയ്തിട്ട് ഒരു കാര്യവും ഇല്ല. നിങ്ങള്‍ എന്‍റെ People YOU may know ഇല്‍ സുന്ദരികളായ പെണ്‍കുട്ടികളുടെ അക്കൗണ്ട്‌ കാണിക്കുന്നത് നിറുത്തിയാല്‍ അല്ലാതെ ഞാന്‍ നന്നാവൂല. അല്ലതെ മുപ്പതു ദിവസത്തേക്ക് ചുമ്മാ ബ്ലോക്കിയാല്‍ അത് കഴിഞ്ഞാല്‍ ഞാന്‍ പിന്നേം റിക്വസ്റ്റ് അയക്കും. അല്ലെങ്കില്‍ ചേട്ടന്‍ ഒരു പണി ചെയ്യ് എന്‍റെ റിക്വസ്റ്റ് സ്വീകരിക്കാത്തവരെ ഒക്കെ ബ്ലോക്ക്‌ ചെയ്യ്. ഇങ്ങനെ നിങ്ങള്‍ ഇനിയും വീണ്ടും വീണ്ടും റിക്വസ്റ്റ് ബ്ലോക്കാന്‍ ആണ് ഉദ്ദേശം എങ്കില്‍ ഞാന്‍ ഈ പരിപാടി ഇവിടെ വച്ച് നിര്‍ത്തും. പിന്നെ നിങ്ങള്‍ ഇഞ്ചൂരിലൂടെ പഴയ പാട്ട പറക്കാന്‍ വരേണ്ടി വരും. എന്തിനാ മൊയലാളി വെറുതെ പ്രശനം ഉണ്ടാക്കുന്നത്. ഒരു പാലം ഇട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ വേണ്ടേ??

എന്ന് സ്വന്തം,
തല്‍ഹത്ത് ഇഞ്ചൂര്‍,
ഓണ്‍ലൈന്‍ വിപ്ലവകാരി,
ഒപ്പ്:

Wednesday, May 1, 2013

മെയ്‌ ദിനം

തൊഴിലാളിക്ക്അവന്‍റെ വിയര്‍പ്പു വറ്റുന്നതിനു മുന്‍പ് കൂലി കൊടുക്കാന്‍ കല്‍പിച്ച മുഹമ്മദ്‌ നബി (സ്വ) യാണ് എന്‍റെ അറിവില്‍ തൊഴിലാളികള്‍ക്ക് വേണ്ടി ശക്തമായി ശബ്ദിച്ച നേതാവ്. തൊഴിലാളികളുടെ അവകാശങ്ങള്‍ വക വച്ച് കൊടുക്കാന്‍ ആദ്യം കല്‍പിച്ച നേതാവും അദ്ദേഹം തന്നെ.

തൊഴിലാളികളോടുള്ള ഈ ഓണ്‍ലൈന്‍ വിപ്ലവകാരിയുടെ ഐക്യ ദാര്‍ഢ്യം ഈ മെയ്‌ ദിനത്തില്‍ പ്രഖ്യാപിച്ചു കൊള്ളുന്നു.

തല്‍ഹത്ത് ഇഞ്ചൂര്‍ - ഒരു ഓണ്‍ലൈന്‍ വിപ്ലവകാരി

Tuesday, April 30, 2013

പുഷ് ഓര്‍ പുള്ള്

വര്‍ഷങ്ങളോളം ഉള്ള വിദ്യാഭ്യാസം, ഒരു പാട് ജീവിതാനുഭവങ്ങള്‍. ഇതൊക്കെ ഉണ്ടായിട്ടും എന്ത് കാര്യം. ഇപ്പോഴും ഗ്ലാസ്‌ ഡോറിന്‍റെ മുന്‍പില്‍ നില്‍ക്കുമ്പോള്‍ തള്ളി തുറക്കണോ വലിച്ചു തുറക്കണോ എന്നൊരു ശങ്ക.

തല്‍ഹത്ത് ഇഞ്ചൂര്‍ - ഒരു ഓണ്‍ലൈന്‍ വിപ്ലവകാരി

Friday, April 26, 2013

പീഡനം

പണ്ടൊക്കെ ദാരിദ്ര്യം മൂലം പെണ്‍കുഞ്ഞുങ്ങളെ മാതാപിതാക്കള്‍ തന്നെ കൊന്നുകളയാറുണ്ടായിരുന്നു. ഇന്ന് അവര്‍ അതെ അവസ്ഥയില്‍ തന്നെയാണ് പക്ഷെ അവരെ അതിനു പ്രേരിപ്പിക്കുന്നത് ദാരിദ്രം അല്ല. മറിച്ചു പെണ്‍കുഞ്ഞിനെ എങ്ങനെ ഈ വൃത്തികെട്ട സമൂഹത്തില്‍ സുരക്ഷിതമായി വളര്‍ത്തും എന്നതാണ്. പിഞ്ചു കുഞ്ഞുങ്ങള്‍ വരെ ഇന്ന് നമ്മുടെ ഇടയില്‍ സുരക്ഷിത അല്ല.

തല്‍ഹത്ത് ഇഞ്ചൂര്‍ - ഒരു ഓണ്‍ലൈന്‍ വിപ്ലവകാരി

Sunday, April 21, 2013

തുഞ്ചന്‍ പറമ്പ് മീറ്റ്‌ 2013

മലയാള ഭാഷയെ തന്നെ പുനര്‍ജീവിപ്പിക്കാന്‍ ഇറങ്ങി തിരിച്ച മലയാളം ബ്ലോഗേഴ്സ് മലയാള ഭാഷ പിതാവിന്‍റെ ജന്മ സ്ഥലത്ത് ഒരുമിച്ചു കൂടി.
ബ്ലോഗിലും ഫേസ്ബുക്കിലും മാത്രം കണ്ടു പരിചയമുള്ള പല മുഖങ്ങളും നേരില്‍ കാണാന്‍ ഭാഗ്യം ലഭിച്ചു.

Saturday, April 20, 2013

e ലോകം പ്രതികരണം

"ഇത്രയും നാളും ഇന്റര്‍നെറ്റില്‍ സഹിച്ചാല്‍ മതിയര്‍ന്നു. നിന്‍റെ ശല്യം കാരണമാണ് ഞാന്‍ ഫേസ്ബുക്ക്‌ അടച്ചു വച്ചത്. ഇതിപ്പോ ടി വി തുറന്നാലും ഒരു രക്ഷയും ഇല്ലല്ലോ."
ദര്‍ശന ടി വി യില്‍ ഈ ലോകം പരിപാടിയില്‍ ബ്ലോഗ്ഗര്‍ ഓഫ്‌ ദി വീക്കായതു കണ്ട ഒരു സുഹൃത്തിന്‍റെ പ്രതികരണം.
നിങ്ങളുടെ പ്രതികരണവും പറയൂ.........

Thursday, April 18, 2013

അണ്‍ സഹിക്കബ്ല

എന്‍റെ പ്രകടനം കണ്ടു ടി വി തല്ലി പോളിച്ചവര്‍ക്ക് ടി വി വാങ്ങി തരാനുള്ള ഏര്‍പാടുകള്‍ ചെയ്തിട്ടുണ്ട്‌.
ടി വി തല്ലിപോളിക്കാന്‍ ഭാഗ്യം ലഭിക്കാത്തവര്‍ക്ക്‌ ഇന്ന് 11 മണിക്ക് വീണ്ടും ടെലികാസ്റ്റ് ഉണ്ടെന്ന വിവരവും അറിയിക്കുന്നു.

Wednesday, April 17, 2013

ഈ ലോകം

പ്രിയ സുഹൃത്തുക്കളെ,
ഇന്നലെ ദര്‍ശന ടി വി യില്‍ ഒരു അഭിമുഖത്തിനു എന്നെ വിളിച്ചു ഞാന്‍ പോയിരുന്നു. ദര്‍ശന ടി വി യില്‍ ഈ-ലോകം എന്ന പരിപാടിയില്‍ "ബ്ലോഗ്ഗര്‍ ഓഫ് ദി വീക്കായി" ആണ് ഞാന്‍ പോയത്.
പരിപാടിയുടെ ടെലികാസ്റ്റ് ഈ വ്യാഴാഴ്ച രാത്രി 7 മണിക്കും, 11 മണിക്കും ആയിരിക്കും. എല്ലാവരും കാണുക.

Saturday, April 13, 2013

എന്താണ് യുക്തിവാദം?

മതങ്ങളെ താറടിച്ചാൽ മതി മനുഷ്യൻ നന്നാവാൻ എന്ന മിഥ്യധാരണയാണ് ഇന്നത്തെ യുക്തിവാദം. യേശു ജീവിച്ചിട്ടില്ല, ശ്രീകൃഷ്ണൻ ജീവിച്ചിട്ടില്ല, മുഹമ്മദ്‌ നബി ജീവിച്ചിരുന്നെങ്കിലും വൃത്തികേട്ടവനായിരുന്നു. എന്നെല്ലാം പറഞ്ഞു മതാചാര്യന്മാരെ ശകാരിച്ചു തള്ളി പറഞ്ഞാൽ മനുഷ്യൻറെ എല്ലാ പ്രശ്നവും മാറികിട്ടും എന്ന മൂഡസങ്കൽപ്പമാണ് ഈ ദർശനത്തിന്റെ പൊരുൾ.

രാജകീയമായ പാതകള്‍

വിജയത്തിലേക്ക് രാജകീയമായ പാതകൾ ഒന്നും തന്നെ ഇല്ല.
പക്ഷെ, വിജയത്തിനു ശേഷം എല്ലാ പാതകളും രാജകീയമായി തീരും.

തൽഹത്ത് ഇഞ്ചൂർ- ഒരു ഓണ്‍ലൈൻ വിപ്ലവകാരി

Friday, April 12, 2013

ചെഗുവര

ഞാൻ ഇന്ന് ഒരു ചെഗുവെരയുടെ ടീഷർട്ട്‌ ധരിച്ച ഒരു പയ്യനോട് "മോനു ഈ മാമൻ ആരാണെന്നു ചോദിച്ചു". പയ്യന്റെ ഉത്തരം പുള്ളി SFI യുടെ വലിയ നേതാവാണെന്നായിരുന്നു. അല്ല പയ്യനെ പറഞ്ഞിട്ടും കാര്യമില്ല, പുള്ളിക്കാരന്റെ ഫോട്ടോ ഇല്ലാത്ത SFI യുടെ പോസ്റ്റർ ഞാനും കണ്ടിട്ടില്ല.

ആദർഷം രക്തം വാർന്നു ഏറെ നിറം കെട്ട കൊടിപോലെ ദർശനങ്ങൾ ക്ഷയിക്കെ.
വിലയേറും ടിഷർട്ടിൽ നിൻ ചിത്രം കാണുമ്പോൾ ഓർക്കുന്നു...........

ഹെ.... ചെഗുവെര... കേവലം വിഗ്രഹമായോ നീയും..................

Tuesday, April 9, 2013

കൊച്ചി മെട്രോ

കൊച്ചി മെട്രോയുടെ സൈറ്റ് ഹാക്ക് ചെയ്തത് പൊട്ടന്മാരാണോ?
അല്ലെങ്കിൽ ഒരു നിച്ഛയവുമില്ലാത്ത, എന്ന് ഓടി തുടങ്ങും എന്ന് പോലും അറിയില്ലാത്ത കൊച്ചി മെട്രോയുടെ സൈറ്റ് ഹക്ക് ചെയ്തിട്ട് എന്തു മാങ്ങാ കിട്ടാനാ?
ഇതിലും ഭേതം എന്റെ ബ്ലോഗ്‌ ഹക്ക് ചെയ്യുന്നതായിരുന്നു. കഷ്ടം

എന്തായാലും ഈ ഹക്കെർസിന് പെരുത്ത്‌ നന്ദിയുണ്ട്.
ഈ കൊച്ചി മേട്രോടെ കാര്യം നാട്ടുകാരും, മാധ്യമങ്ങളും,എന്തിനേറെ അധികാരികൾ വരെ മറന്നു കിടക്കുകയായിരുന്നു. വീണ്ടും മെട്രോയെ കുറിച്ച് ഒർമിപ്പിച്ചതിനു പെരുത്ത്‌ നന്ദി.

തൽഹത്ത് ഇഞ്ചൂർ- ഒരു ഓണ്‍ലൈൻ വിപ്ലവകാരി

മതവും മനുഷ്യനും

മതം ഏതയാലും മനുഷ്യൻ നന്നാവും എന്നെനിക്കു തോന്നുന്നില്ല,
മതം നന്നായാലേ മനുഷ്യനും നന്നാവു. മനുഷ്യൻ നന്നായി എന്ന് കരുതി മതം നന്നാവണം എന്നും ഇല്ല.

ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്.
ഹിന്ദുവിനും, മുസ്ല്മാനും, ക്രൈസ്തവനും, ജൂതനും,ബുദ്ധനും,ജൈനനും(ഏതെങ്കിലും വിട്ടു പോയിട്ടുണ്ടെങ്കിൽ അവനും)
ഒരൊറ്റ ജാതി. ഇവർക്കെല്ലാം ഒരൊറ്റ ദൈവം. അതെ ആ ജഗംനിയന്താവായ ഏക ദൈവം.

തൽഹത്ത് ഇഞ്ചൂർ- ഒരു ഓണ്‍ലൈൻ വിപ്ലവകാരി

Monday, April 8, 2013

ഓണ്‍ലൈന്‍ വിപ്ലവന്‍

ഞാൻ ഒരു ഓണ്‍ലൈൻ വിപ്ലവകാരി ആകാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. വിപ്ലവം ആണ് ഇനിമുതൽ എന്റെ ലക്ഷ്യം. എനിക്കും ഒരു വിപ്ലവൻ ആകാൻ പറ്റുമോ എന്ന് ഞാൻ ഒന്ന് നോക്കട്ടെ. എന്റെ വിപ്ലവം പിടിക്കാത്തവർ എനിക്ക് റിക്വസ്റ്റ് അയക്കണം എന്നില്ല. എന്റെ വിപ്ലവം സഹിക്കാൻ പറ്റാത്തവർക്ക് ലിസ്റ്റിൽ നിന്നും പോകാം.

തല്‍ഹത്ത് ഇഞ്ചൂര്‍ - ഒരു ഓണ്‍ലൈന്‍ വിപ്ലവകാരി